പന്നിക്കോട് ഏരിയ ഫോറം ഖത്തര്‍ ഇഫ്താര്‍, വിഷു സംഗമം നടത്തി
ദോഹ. ഖത്തറിലെ പന്നിക്കോട് ഏരിയ പ്രവാസി ഫോറത്തിനു കീഴില്‍ ഇഫ്താര്‍, വിഷു സംഗമം നടത്തി. അബൂഹമൂര്‍ നാസ്‌കോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മുഖ്യ രക്ഷാധികാരിയും ഫാര്‍മ കെയര്‍ മാനേജിംഗ് ഡയറക്ടറുമായ നൗഫല്‍ കട്ടയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
നാട്ടില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയവര്‍ക്കും പുതിയ അംഗങ്ങള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് സിറാജ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു, കോമു കുട്ടി പൊലുക്കുന്നത്ത്, അലി എടവണ്ണപ്പാറ, അനീസ് എരഞ്ഞിമാവ്, ഷിദിന്‍ പന്നിക്കോട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
സബീല്‍ പന്നിക്കോട് സ്വാഗതവും മന്‍സൂര്‍ പോലുകുന്നത്ത് നന്ദിയും പറഞ്ഞു.
