Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

വയനാട് ജില്ല കെ എം സി സി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ദോഹ: വയനാട് ജില്ല കെ എം സി സി വക്‌റ റോയല്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഹൃദ്യമായി. ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

ഫള്‌ലുല്‍ സാദത്ത് നിസാമി റമദാന്‍ സന്ദേശം നല്‍കി. മുര്‍ഷിദ് തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഐ സി ബി എഫ് എം സി മെമ്പര്‍ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി, ഗകഇ സെക്രട്ടറി സക്കരിയ മണിയൂര്‍, വയനാട് മുസ്ലിം ഓര്‍ഫനേജ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മജീദ് ഹാജി, അബ്ദു പാപ്പിനിശ്ശേരി, കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, സഹീര്‍ അലി തങ്ങള്‍, ഹമീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ച പരിപാടിയില്‍ ആക്ടിങ് സെക്രട്ടറി ഇഖ്ബാല്‍ മുട്ടില്‍ സ്വാഗതവും പ്രസിഡന്റ് ഇസ്മായില്‍ കണ്ടത്തുവയല്‍ അദ്ധ്യക്ഷത വഹിച്ചു.

ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എസ് എ എം ബഷീറിനും മാനേജിംഗ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്കും കെഎംസിസി വയനാട് ജില്ല നേതാക്കളും മണ്ഡലം നേതാക്കളും പൊന്നാട അണിയിച്ചു .റഹ്മാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ട്രഷറര്‍ അബു സാഹിബ് ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button