Breaking NewsUncategorized
ഖത്തറില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ തുടരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ തുടരുന്നു. നാടും നഗരവും ഈദുല്‍ ഫിത്വറിന്റെ ആഘോഷത്തില്‍ ലയിച്ചപ്പോള്‍ എങ്ങും സൗഹൃദങ്ങളുടേയും സന്തോഷങ്ങളുടേയും ഒത്തുചേരലുകള്‍ ആഘോഷങ്ങളെ ധന്യമാക്കി.
കോര്‍ണിഷും അല്‍ ബിദ പാര്‍ക്കും സൂഖ് വാഖിഫും മിന ഡിസ്ട്രിക്ടും കതാറയും ലൂസൈല്‍ ബോളിവാര്‍ഡുമൊക്കെ ആയിരങ്ങളാല്‍ തിങ്ങി നിറഞ്ഞപ്പോള്‍ ഖത്തറിന്റെ അന്തരീക്ഷത്തിലാകെ പെരുന്നാളിന്റെ പരിമളമായിരുന്നു.
വര്‍ണാഭമായ കരിമരുന്നുപ്രയോഗങ്ങളും സംഗീത സന്ധ്യകളും വിനോദപരിപാടികളുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടി. ഹൃദ്യമായ കാലാവസ്ഥ ആഘോഷത്തിന് മികച്ച പശ്ചാത്തലമൊരുക്കി