ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ 32,000 പേര്‍ ഹെല്‍ത്ത് സെന്ററുകള്‍ സന്ദര്‍ശിച്ചു
ദോഹ. ഈദ് അല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ 32,000 ഹെല്‍ത്ത് സെന്ററുകള്‍ സന്ദര്‍ശിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 20 ഹെല്‍ത്ത് സെന്ററുകളാണ് ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ പ്രവര്‍ത്തിച്ചത്.
ജനറല്‍, ഫാമിലി മെഡിസിന്‍സിന്റെ ക്ലിനിക്കുകളില്‍ 21754 സന്ദര്‍ശകരും ജനറല്‍ ഡെന്റല്‍ ക്ലിനിക്കുകളില്‍ 1378 സന്ദര്‍ശകരും അവധിക്കാലത്ത് ചികില്‍സ തേടി.
