Breaking NewsUncategorized
ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് ദോഹ 2023 മെയ് 7 ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് – ദോഹ 2023 മെയ് 7 ന് ആരംഭിക്കും. 99 രാജ്യങ്ങളില്‍ നിന്നുള്ള 668 അത് ലറ്റുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക 1 മില്യണ്‍ യൂറോയാണ്. ലോക്കല്‍ സംഘാടക സമിതി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
മെയ് 7 മുതല്‍ 14 വരെ അലി ബിന്‍ ഹമദ് അല്‍അത്തിയ അരീനയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക
