എ.എഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ചിത്രം തെളിഞ്ഞു, ആതിഥേയരായ ഖത്തര്‍ ചൈന , താജിക്കിസ്ഥാന്‍, ലെബനോന്‍ എന്നിവയെ നേരിടും
അമാനുല്ല വടക്കാങ്ങര
ദോഹ:ഇന്ന് ഉച്ചക്ക് ശേഷം ദോഹയിലെ കത്താറ ഓപ്പറ ഹൗസില്‍ നടന്ന ഔദ്യോഗിക നറുക്കെടുപ്പോടെ എ.എഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ചിത്രം തെളിഞ്ഞു. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ചൈന , താജിക്കിസ്ഥാന്‍, ലെബനോന്‍ എന്നിവയെ നേരിടും.
2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തര ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരം നടക്കുക.
ഗ്രൂപ്പ് ബിയില്‍ 2015ലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോടാണ് ഇന്ത്യക്ക് മല്‍സരിക്കേണ്ടത്. ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകല്‍.
മൂന്ന് തവണ ജേതാക്കളായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, 1996ലെ റണ്ണേഴ്സ് അപ്പായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോങ്കോംഗ്, ചൈന, പലസ്തീന്‍ എന്നിവര്‍ ഗ്രൂപ്പ് സിയില്‍ നോക്കൗട്ട് സ്റ്റേജിനായി മത്സരിക്കും, നാല് തവണ ജേതാക്കളായ ജപ്പാന്‍, ഇന്തോനേഷ്യ, 2007 ചാമ്പ്യന്മാരായ ഇറാഖ്, വിയറ്റ്നാം എന്നിവ ഗ്രൂപ്പ് ഡിയില്‍ മാറ്റുരക്കും.
രണ്ട് തവണ ചാമ്പ്യന്‍മാരായ കൊറിയ റിപ്പബ്ലിക്, ഗ്രൂപ്പ് ഇയിലെ ടോപ് സീഡ് ടീമായ മലേഷ്യ, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവരുമായി ഏറ്റുമുട്ടും, ഗ്രൂപ്പ് എഫില്‍ മൂന്ന് തവണ ജേതാക്കളായ സൗദി അറേബ്യ, തായ്ലന്‍ഡ്, കിര്‍ഗിസ് റിപ്പബ്ലിക്, ഒമാന്‍ നോക്കൗട്ട് സ്പോട്ടുകള്‍ക്കായി പോരാടും.