ഗ്ലോബല്‍ ഇന്നൊവേഷന് സൂചികയില്‍ ഖത്തറിന് മുന്നേറ്റം
ദോഹ. ഗ്ലോബല്‍ ഇന്നൊവേഷന് സൂചികയില്‍ ഖത്തറിന് വന്‍ മുന്നേറ്റമാണെന്നും 2022 ലെ ഗ്ലോബല്‍ ഇന്നൊവേഷന് സൂചികയില്‍ ഇന്നൊവേഷനില്‍ അതിവേഗം വളരുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തറെന്നും ഖത്തര്‍ റിസര്‍ച്ച് ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഒമര്‍ അലി അല്‍ അന്‍സാരി പറഞ്ഞു. ഖത്തര്‍-സ്പെയിന് ഇന്നൊവേഷന് പ്രോഗ്രാമിന്റെ (ക്യുഎഎസ്ഐപി) ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ഇന്നൊവേഷന് സൂചികയില്‍ ഖത്തര്‍ നിരവധി സ്ഥാനങ്ങള്‍ മുന്നേറിയിട്ടുണ്ട്, നിലവില്‍ 2022 ലെ ആഗോള ഇന്നൊവേഷന് സൂചികയില്‍ അതിവേഗം വളരുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍,” ‘ഇത് നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തറിന് ധാരാളം ചേരുവകള്‍ ഉള്ളതിനാലാണിത്. ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക്, ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ഏജന്‍സി, ക്യുഎസ്ടിപി, ഫ്രീസോണുകള്‍, ശക്തമായ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ ഏജന്‍സികള്‍ ഈ രംഗത്ത് പ്രധാന പങ്ക് വഹിക്കുന്നു,’ അല്‍-അന്‍സാരി വിശദീകരിച്ചു.