2023 ലെ അഖ്ലാഖുന അവാര്‍ഡുകള്‍ ശൈഖ മൗസ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ലെ അഖ്ലാഖുന അവാര്‍ഡുകള്‍ ശൈഖ മൗസ വിതരണം ചെയ്തു. എജ്യുക്കേഷന്‍ സിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ 2023-ലെ അഖ്ലാഖുന അവാര്‍ഡും അഖ്ലാഖുന ജൂനിയര്‍ അവാര്‍ഡും സമ്മാനിച്ചത്.
നല്ല ധാര്‍മ്മിക സ്വഭാവവും ശക്തമായ മൂല്യങ്ങളും മാതൃകയാക്കുകയും അവരുടെ കമ്മ്യൂണിറ്റികള്‍ക്ക് പ്രയോജനം നല്‍കുന്ന പ്രോജക്ടുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നവരെയാണ് അഖ്ലാഖുന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനിയും ചടങ്ങില്‍ പങ്കെടുത്തു.