അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിയില്‍ ‘ചില്‍ഡ്രന്‍സ് സ്ട്രീറ്റ്’ മന്ത്രാലയം ഉദ്ഘാടനം ചെയ്തു

ദോഹ, ഖത്തര്‍: റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം , രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അബു അല്‍ ധലൂഫ് പാര്‍ക്കിന് സമീപം ഒരു ‘ചില്‍ഡ്രന്‍സ് സ്ട്രീറ്റ്’ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സുരക്ഷാ ആശയങ്ങള്‍, നൈപുണ്യ വികസനം, ഉത്തരവാദിത്തം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതനവും സുരക്ഷിതവുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ഉദ്ഘാടന ചടങ്ങില്‍ അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമാ അല്‍ മന്നായ്, റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിലെ നിരവധി ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.