Breaking NewsUncategorized
ഈദുല്‍ അദ്ഹ പ്രമാണിച്ച് ജൂണ്‍ 1 മുതല്‍ ജൂണ്‍ 13 വരെ സബ്‌സിഡി നിരക്കില്‍ ആട്ടിറച്ചി ലഭ്യമാക്കും
ദോഹ. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈദുല്‍ അദ്ഹ പ്രമാണിച്ച് ജൂണ്‍ 1 മുതല്‍ ജൂണ്‍ 13 വരെ സബ്‌സിഡി നിരക്കില്‍ ആട്ടിറച്ചി ലഭ്യമാക്കുന്നതിനും വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ഏകോപിപ്പിച്ച് പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക
ആടുകളുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ വാണിജ്യ-സാമ്പത്തിക അന്തരീക്ഷം സംരക്ഷിക്കുന്നതിനും കന്നുകാലികളെ വളര്‍ത്തുന്നവരെയും ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള പരിപാടിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.