ഡ്യൂണ്‍ ട്രൂപ്പേഴ്‌സ് ഫസ്റ്റ് ആനിവേഴ്‌സറി ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ യാത്രാപ്രേമികളുടെ പ്രിയപ്പെട്ട കൂട്ടായ്മയായ ഡ്യൂണ്‍ ട്രൂപ്പേഴ്‌സ് അതിന്റെ ആദ്യ ആനിവേഴ്സറി വിപുലമായ രീതിയില്‍ ആഘോഷിച്ചു.
വ്യത്യസ്തമായ പരിപാടികളും അവബോധ ക്ലാസ്സുകളും ട്രിപ്പുകളുമായി ഇതിനോടകം തന്നെ ഖത്തറിലെ യാത്രാപ്രേമികളുടെ പ്രിയപ്പെട്ട കൂട്ടായ്മയായി മാറിയിരിക്കുന്നു ഡ്യൂണ്‍ ട്രൂപ്പേഴ്സ്.
‘ട്രൂപ്പേഴ്സ് ആരവ് 23’ എന്ന ഈ ആഘോഷപരിപാടിക്ക്, 120 ഇല്‍ പരം വാഹനങ്ങള്‍, കുടുംബങ്ങളടക്കം 400 ഇല്‍ പരം ആളുകളും പങ്കെടുത്തു.
രാവിലെ സീ ലൈന്‍ ബീച്ചില്‍ നിന്നും ഇന്‍ലാന്റിലേക്ക് ഒരു യാത്രയോടെയാണ് ഈ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഖത്തറിലെ പ്രമുഖ ഓഫ്റോഡ് ക്ലബ്ബുകളും റേഡിയോ സുനോയിലെ ആര്‍ ജെകളായ ആര്‍ ജെ അപ്പുണ്ണി ആര്‍ ജെ അഷ്ടമി എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
തിരുവാതിര, കോല്‍ക്കളി, ഡാന്‍സുകള്‍, മാജിക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികള്‍ ഡ്യൂണ്‍ ആരവ് 23 എന്ന ഈ പരിപാടിക്ക് മികവ് നല്‍കി.