മൂന്നാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന് ഇന്ന് തുടക്കം

ദോഹ: ലോകമെമ്പാടുമുള്ള നൂറുകണക്കിന് നയരൂപകര്‍ത്താക്കളുടെ പങ്കാളിത്തത്തോടെ മൂന്നാമത് ‘ഖത്തര്‍ ഇക്കണോമിക് ഫോറം ഇന്ന് ദോഗഹയില്‍ ആരംഭിക്കും.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫോറം നടക്കുന്നത്.
പ്രധാന അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുടെ ഒരു പരമ്പരയിലൂടെ, 2023 ഫോറം ധനകാര്യം, ഊര്‍ജം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പര്യവേക്ഷണം ചെയ്യുകയും ഭാവിയിലെ വളര്‍ച്ചയെ നയിക്കാനുള്ള അവയുടെ സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും.