ഐസിസി വെനസ്‌ഡേ ഫിയസ്റ്റ

ദോഹ. ഇന്ത്യന്‍ കലകളേയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വെനസ്‌ഡേ ഫിയസ്റ്റ ശ്രദ്ധേയമാകുന്നു. ഓരോ ആഴ്ചകളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ വിക്രം സൂരിയും നമിത റാവുവും അവതരിപ്പിച്ച നൃത്യ സൗരഭമാണ് വെനസ്‌ഡേ ഫിയസ്റ്റയെ സവിശേഷമാക്കിയത്.