Uncategorized
ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ പേള്‍ ഖത്തറിലെ ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സൗന്ദര്യ സംരക്ഷണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ പേള്‍ ഖത്തറിലെ ജിയാര്‍ജിനോ മാളിലെ ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോട സജജീകരിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം ലുലു റീജ്യണല്‍ ഡയറക്ടര്‍ എം.എ. ഷൈജനും പെരുമാള്‍ ജേക്കബും ചേര്‍ന്ന് നിര്‍വഹിച്ചു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, എബ്രഹാം ഫിലിപ്പോസ്, ടീന തങ്കം ഫിലിപ്പ്, അശ്വനി ബാബു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി
ലുലു കൊമേര്‍സ്യല്‍ മാനേജര്‍ സഞ്ജു ഫിലിപ്, ലുലു പേള്‍ ഖത്തര്‍ ജനറല്‍ മാനേജര്‍ സിനാന്‍ അബ്ദുല്‍ ഖാദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു
