മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശി ഒ. അബ്ദുല്‍ അസീസ് ( 71 ) ആണ് നിര്യാതനായത്.
ഖത്തര്‍ കസ്റ്റംസില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്ന ഒ. അബ്ദുല്‍ അസീസ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം പൊതുരംഗത്ത് സജീവമായിരുന്നു
ഒ അബ്ദുല്ല, ഒ. അബ്ദുറഹ്‌മാന്‍ എന്നിവരുടെ ജ്യേഷ്ട സഹോദരന്‍ പരേതനായ ഒ. മുഹമ്മദിന്റെ പുത്രനാണ്.
ചേന്ദമംഗല്ലൂരിലെ രാഷ്ട്രീയ, സാമൂഹികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറി, വെല്‍ഫയര്‍ പാര്‍ട്ടി മുക്കം മുനിസിപ്പാലിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, തിരുവമ്പാടി നിയോജക മണ്ഡലം
ട്രഷറര്‍, ഖത്തര്‍ ഇസ് ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി,ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയ അസോസിയേഷന്‍ അംഗം,അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
നൂര്‍ജഹാന്‍ പൂളക്കണ്ടി ചേന്ദമംഗല്ലൂര്‍ ആണ് ഭാര്യ.
നാദിയ (അധ്യാപിക ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ )നസീഹ,നബീഹ് (ഖത്തര്‍), നദീം (ദുബായ്), നജീം (മലേഷ്യ) എന്നിവര്‍ മക്കളും
നിയാസ് മുക്കം (ദുബായ്), ആബിദ് വൈത്തിരി (വില്ലേജ് ഓഫീസര്‍ പിണങ്ങോട്), നീദു അസീസ് ( മാവൂര്‍), സിംറ മറിയം ( പൂനൂര്‍), ഹെന്ന മഹ്ബൂബ്(അരീക്കോട്) എന്നിവര്‍ മരുമക്കളുമാണ്.
ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.
.