പ്രവാസി ഗൈഡ് പ്രകാശനം ചെയ്തു
ദോഹ. വിദേശത്തേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമ സഹായങ്ങളും, സര്‍ക്കാര്‍ സേവനങ്ങളും ഉള്‍പ്പെടുത്തി, പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി, പ്രസിദ്ധീകരിച്ച പ്രവാസി ഗൈഡ് എന്ന പുസ്തകം അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. ശ്രീനിവാസന്‍, രചയിതാവ് അഡ്വ. ഷാനവാസ് കാട്ടകത്ത്, മുന്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍, ബീനാ സതീഷ്, സാമൂഹ്യ പ്രവര്‍ത്തകരും പ്രവാസികളുമായ സി. പി. മാത്യു, സുഹൈബ് കൊച്ചി, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍, ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ഖത്തറിലെ ഇന്ത്യന്‍ എമ്പസ്സിയുടെ അപെക്‌സ് സംഘടനകളായ, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റേയും, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റേയും, മുന്‍ പ്രസിഡണ്ടും, കേരള സര്‍ക്കാരിന്റെ കീഴിലുള്ള ലോക കേരള സഭയുടെ മുന്‍ അംഗവുമായിരുന്ന പി. എന്‍. ബാബുരാജന് നല്‍കി റിലീസ് ചെയ്തു.
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളും ക്രോഡീകരിച്ചിട്ടുള്ള പുസ്തകമാണ് പ്രവാസി ഗൈഡെന്ന് അംബാസഡര്‍ ടി. പി. ശ്രീനിവാസന്‍ പ്രത്യേകം എടുത്തു പറഞ്ഞു.