Uncategorized
അറബ് റെഡ് ക്രസന്റ് ആന്‍ഡ് റെഡ് ക്രോസിന്റെ നാല്‍പത്തിയേഴാമത് ജനറല്‍ അസംബ്ലി ദോഹയില്‍
ദോഹ. അറബ് റെഡ് ക്രസന്റ് ആന്‍ഡ് റെഡ് ക്രോസിന്റെ നാല്‍പത്തിയേഴാമത് ജനറല്‍ അസംബ്ലി തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി ദോഹയില്‍ നടന്നു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ മേല്‍നോട്ടത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്) സംഘടിപ്പിച്ച ദ്വിദിന യോഗത്തില്‍ അറബ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികളുടെ പ്രസിഡന്റുമാരും സെക്രട്ടറി ജനറല്‍മാരും പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിരീക്ഷകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.