ഫിന്‍ഖ് നഴ്‌സസ് കപ്പ് 2023 അല്‍ഫ എഫ്‌സി ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ നഴ്‌സുമാരുടെ സംഘടനയായ ഫിന്‍ഖ് (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ )ഖത്തറിലെ നഴ്സ്മാര്‍ക്കായി ഒരുക്കിയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ മെഡിക്കോസ് എഫ്‌സിയെ പരാജയപ്പെടുത്തി അല്‍ഫ എഫ്‌സി ജേതാക്കളായി.
ആവേശകരമായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെഡിക്കോസ് എഫ്‌സിയെ പരാജയപ്പെടുത്തി അല്‍ഫ എഫ്‌സി കിരീടം ചൂടിയത്.
മിസഈദ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ നടന്ന ഫിന്‍ഖ് നഴ്‌സസ് കപ്പ് 2023 പങ്കാളിത്തം കൊണ്ടും ,മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി. ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്കായി നടത്തിയ മത്സരത്തില്‍ 16 ടീമുകളാണ് മത്സരിച്ചത്.
മിന്നുന്ന പ്രകടനത്തോടെ ആല്‍ഫ എഫ്‌സിയുടെ നിസാര്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ബോള്‍ മെഡിക്കോസ് എഫ്‌സിയുടെ ഷഫീറും നേടി.
ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളും മുതിര്‍ന്ന നഴ്‌സുമാരുടെ ടീമും തമ്മില്‍ നടന്ന സൗഹൃദ മത്സരം ടൂര്‍ണമെന്റിനെ സവിശേഷമാക്കി.
ഖത്തറിലെ പ്രമുഖ ഫുട്‌ബോള്‍ താരമായ ഇബ്രാഹിം അല്‍ ഗാനിം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. വിജയകരമായി നടത്തിയ ഈ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റ ചെയ്ത അബ്ദുള്‍റഹ്‌മാനു ഖത്തര്‍ ഫുട്ബാള്‍ താരം ഇബ്രാഹിം ഗാനിം തന്റെ നാഷണല്‍ ജേഴ്സി സമ്മാനിച്ചു.
കുട്ടികളുടെ പെനാലിറ്റി ഷൂട്ട് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫിന്‍ഖ് ഭാരവാഹികള്‍ സമ്മാനിച്ചു. ഫിന്‍ഖ് ചിയര്‍ ഗേള്‍സ് ടീംമിന്റെ ചുവടുകള്‍ കാണികള്‍ക്കു ആവേശം പകര്‍ന്നു. ഈ ടൂര്‍ണമെന്റ് വിജയം അടുത്തതായി വരുന്ന ബാഡ്മിന്റണ്‍ ടൂര്ണമെന്റിനായുള്ള പ്രോത്സാഹനമാണെന്നു ഫിന്‍ക് സ്പോര്‍ട് ടീം കോഡിനേറ്റര്‍മാരായ മനു ജോസഫ് , അബ്ദുല്‍ റഹ്‌മാന്‍, ഷിജു എന്നിവര്‍ പറഞ്ഞു.
റീന ഫിലിപ്പ്, ഹാന്‍സ് ജേക്കബ് ,ബിജോയ് ചാക്കോ ,ശാലിനി ,അഖില്‍ ,ഇജാസ് ,സയന ,ചാള്‍സ് ,റിങ്കു ,സൂര്യ ,അനീസ്, ഷൈജു, റ്റില്‍സ്മോന്‍, കേന്‍സണ്‍, രജിത, ജെഫിന്‍, ഡയാന, ആദില്‍ , ജെബിന്‍, സജാദ്, അനു ,ജാവേദ്, ഷറഫു, സിജോ, ഷെരിഫ് , ഷെഹീര്‍, ലിന്‍ഞ്ചന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി