ക്യൂട്ടിക്ക് പതിനേഴാം വാര്‍ഷികം
ദോഹ: ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ പതിനേഴാം വാര്‍ഷികം കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു.
മാനേജിംഗ് ഡയറക്ടര്‍ ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു, ചെയര്മാന് ഡോ. എം.പി. ഷാഫി ഹാജി ഉല്‍ഘാടനം നിര്‍വ്വഹിച്ചു, എക്സിക്യൂട്ടിവ് ഡയരക്ടര്‍ ആദം കുഞ്ഞി സ്വാഗതവും എകൗണ്ടന്റ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് അവതരിപ്പിച്ചു, എക്സിക്യൂട്ടിവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു.
2021-2022, 2022-2023 അദ്ധ്യായന വര്‍ഷങ്ങളില്‍ പത്ത് പന്ത്രണ്ട് ക്ലാസ്കളില്‍ ഉന്നത വിജയം നോടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ വെച്ച് മെമന്റോ നല്കി അനുമോദിച്ചു.
എക്സിക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാര്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, സത്താര്‍ മദീന, ഷഹിന്‍ എം.പി., സുബൈര്‍ ബനാറസ്, അബ്ദുല്ല ദേലം പാടി, ക്യൂട്ടിക്ക് അംഗങ്ങളായ ഷെഫീഖ് ചെങ്കള, അലി ചേരൂര്‍, ഹാരിസ് ഏരിയാല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.