Breaking NewsUncategorized
ഡി-റിംഗ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ നാളെ 8 മണിക്കൂര്‍ അടക്കും
ദോഹ: ഡി-റിംഗ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ നാളെ 8 മണിക്കൂര്‍ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണിവരെയായിരിക്കും അടച്ചിടുകയെന്ന് അഷ്ഗാല്‍ വ്യക്തമാക്കി. ‘അല്‍ മാമൂറയില്‍ നിന്ന് എയര്‍പോര്‍ട്ട് സ്ട്രീറ്റിലേക്കുള്ള ദിശയോടൊപ്പം ജാബര്‍ ബിന്‍ ഹയ്യാന്‍ സ്ട്രീറ്റിലേക്കും പുറത്തേക്കും പോകുന്ന ഡി-റിംഗ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ 8 മണിക്കൂര്‍ താല്‍ക്കാലികമായി അടക്കും,സൗജന്യ വലത് തിരിവുകള്‍ 2023 ജൂണ്‍ 16 വെള്ളിയാഴ്ച തുറന്നിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു