Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ: നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ പരാജയപ്പെടുത്തി. 3,500 നിരോധിത പെര്‍ഗബാലിന ഗുളികകളാണ്’ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ പിടിച്ചെടുത്തത്.

സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗിനടിയില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related Articles

Back to top button