ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രീമിയര്‍ ലീഗ് , ചലഞ്ചസ് കാസറഗോഡ് ജേതാക്കള്‍

ദോഹ : പ്രവാസ ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഫുട്ബോള്‍ വിരുന്നൊരിക്കി ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ .എം .പി . എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബഷീര്‍ കെഫ്‌സി,ജാസിം മസ്‌കം ഉടമസ്ഥയിലുള്ള ചലഞ്ചസ് കാസറഗോഡ് ജേതാക്കളായി.ദോഹ ഷെര്‍ബോണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തു ഇരു ടീമുകളും ഗോള്‍ നേടാതെവന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ (റിയാസ് മാന്യ ഫൈസല്‍ ഫില്ലി ഉടമസ്ഥയിലുള്ള) ഷൂട്ടേര്‍സ് കാസറഗോഡിനെ പരാജയപ്പെടുത്തിയാണ് ചലഞ്ചേസ് കാസറഗോഡ് ജേതാക്കളായത്. ഇരു ടീമുകളും ആവേശത്തോടെ കലാശ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ മരുഭൂമിയിലേ കാല്‍പന്ത് പ്രേമികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
ചാമ്പ്യന്‍സ് ട്രോഫി ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെങ്കള എന്നിവര്‍ വിതരണം ചെയ്തു . റണ്ണേഴ്സ് അപ്പ് ട്രോഫി ഹാരിസ് ചൂരി, നുഹ്‌മാന്‍ അബ്ദുല്ല എന്നിവര്‍ വിതരണം നല്‍കി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തന്‍സീര്‍ കമ്പാറിനെയും ഗോള്‍ കീപ്പറായി ഷമീമിനെയും ഡിഫന്‍ഡറായി നഖീറിനെയും തെരഞ്ഞെടുത്തു.
പരിപാടിയില്‍ കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ വൈസ് പ്രെസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട അലി ചേറൂരിനെയും ,ഹാരിസ് ചൂരി, നുഹ്‌മാന്‍ അബ്ദുല്ല, ജാഫര്‍ പള്ളം, ഷെഹ്സാദ് ചെങ്കളം എന്നിവരെ അനുമോദിച്ചു.
സമ്മാനദാന ചടങ്ങില്‍ കാസറഗോഡ് മണ്ഡലം ഭാരവാഹികളായ ജാഫര്‍ കല്ലങ്കടി,ഹമീദ് അറന്തോട്,ബഷീര്‍ ബംബ്രാണ,സലിം പള്ളം,ശാക്കിര്‍ കാപ്പി,അഷ്‌റഫ് കുളത്തുങ്കര,ഹനീഫ് പട്‌ല,ആസിഫ് ആദൂര്‍, റഷീദ് ചെര്‍ക്കള പഞ്ചായത്ത് ,മുന്‍സിപ്പല്‍ ഭാരവാഹികളായ അന്‍വര്‍ കടവത് , അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , സാബിത് തുരുത്തി ,ഷെരീഫ് , നൗഷാദ് പൈക ,മഹമൂദ് , അസ്‌കര്‍ , റിയാസ് മാന്യ,ബഷീര്‍ ചെര്‍ക്കള,യൂസഫ് മാര്‍പാനടുക്ക,സാദിഖ് കെ സി,മാക് അടൂര്‍, മന്‍സൂര്‍ കെ സി,നിസ്താര്‍ പട്ടേല്‍ ,റഹീം ബാരികന്‍സ്,മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു