സിറ്റി ജിമ്മിന്റെ കിഡ്‌സ് ഫിറ്റ് , സമ്മര്‍ ഫിറ്റ്‌നസ് ക്യാമ്പ് ജൂണ്‍ 25 മുതല്‍ ആഗസ്ത് 23 വരെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ പ്രമുഖ ഫിറ്റ്‌നസ് കേന്ദ്രമായ സിറ്റി ജിമ്മിന്റെ കിഡ്‌സ് ഫിറ്റ് , സമ്മര്‍ ഫിറ്റ്‌നസ് ക്യാമ്പ് ജൂണ്‍ 25 മുതല്‍ ആഗസ്ത് 23 വരെ .ഈ വേനല്‍ക്കാലത്ത് കുട്ടികളെ ഉത്സാഹത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തുക എന്ന മുദ്രാവാക്യവുമായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ബാച്ചുകളുമായി സിറ്റി ജിം രംഗത്ത് വന്നിരിക്കുന്നത്. ഫിറ്റ്‌നസ് എന്റര്‍ടൈന്‍മെന്റ് ഗെയിമുകള്‍, കുട്ടികള്‍ക്കായുളള സുംബ, എയറോബിക്‌സ് പരിശീലനം, കിഡ്‌സ് ബോഡി കോംപാക്ട്, കോര്‍ സ്‌ട്രെംഗ്ത് ട്രെയിനിംഗ്, യോഗ, ഫ്‌ളക്‌സിബിലിറ്റി എക്‌സര്‍സൈസുകള്‍ മുതലായവയാണ് സമ്മര്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിചയ സമ്പന്നരായ ട്രെയിനര്‍മാരുടെ മേല്‍നോട്ടത്തിലാണ് സമ്മര്‍ ക്യാമ്പ് നടക്കുക. കൂടിതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 50117799 എന്ന നമ്പറില്‍ ബന്ധപ്പെടാം.