ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിന് കെ.ബി.എഫ് സ്വീകരണം

ദോഹ. ഖത്തറിലെത്തിയ അടൂര്‍ പ്രകാശ് എം പിക്ക് കേരളാ ബിസിനസ് ഫോറം സ്വീകരണം ഒരുക്കി. കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ്, അംഗങ്ങളുമായി സംവദിച്ചു
അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതം പറഞ്ഞു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ആശംസകള്‍ അര്‍പ്പിച്ചു
കെ ബി എഫ് പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ച അടൂര്‍ പ്രകാശ്, അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. നാട്ടിലെയും ഇവിടത്തേയും ബാങ്കുകളെ സംയോജിപ്പിച്ചു, മൂലധന കൈമാറ്റത്തെ കുറിച്ച്, നിവേദനനം സമര്‍പ്പിച്ചാല്‍, തീര്‍ച്ചയായും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും, അതിനായി പ്രവര്‍ത്തിക്കുമെന്നും എം.പി കൂട്ടി ചേര്‍ത്തു