Breaking News
ഇനി മാസ്‌കുകള്‍ നിര്‍ബന്ധമില്ല: പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്യുവാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ഖത്തര്‍ മന്ത്രി സഭ യുടെ തീരുമാനത്തിന്റെയടിസ്ഥാനത്തില്‍ ഇനി മാസ്‌കുകള്‍ നിര്‍ബന്ധമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. അതുപോലെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലും പ്രവേശിക്കുമ്പോള്‍ വ്യക്തികള്‍ ഇനി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ല.
പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കില്‍, ആശുപത്രിയിലെ ഇന്‍പേഷ്യന്റ് യൂണിറ്റുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സന്ദര്‍ശിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തികളെ ഓര്‍മ്മിപ്പിച്ചു.