സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മോഷണ സംഘത്തെ പിടികൂടിയത്.
ജ്വല്ലറിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു പുരുഷനും രണ്ട് സ്ത്രീകളും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ വില്‍പ്പനക്കാരന്റെ ശ്രദ്ധ തിരിക്കുന്നത് ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
അതേ രീതി മറ്റൊരു സ്റ്റോറിലും ആവര്‍ത്തിച്ചു.
കുറ്റവാളികള്‍ താമസസ്ഥലം വിട്ട നിമിഷം മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ സിസിടിവി വഴി ട്രാക്ക് ചെയ്തു, അവിടെ നിന്ന് മോഷ്ടിച്ച വസ്തുക്കളുമായി അവരെ പിടികൂടി.
രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.