ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.01 ന്, 610 ഓളം പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും നമസ്‌കാരം

അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പട്ടിക ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു. രാവിലെ 5.01ന് ആണ് പെരുന്നാള്‍ നമസ്‌കാരം നടക്കും.
ഈദ് അല്‍ അദ്ഹ പ്രാര്‍ത്ഥന നടത്തുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പേര്, നമ്പര്‍, സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഈ ലിസ്റ്റ് മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ലഭ്യമാണ്.