Uncategorized
നാവികരുടെ ദിനം ആഘോഷമാക്കി ഗതാഗത മന്ത്രാലയം

ദോഹ. നാവികരുടെ ദിനം ആഘോഷമാക്കി ഗതാഗത മന്ത്രാലയം. വക്ര ബസ് സ്റ്റേഷനില്‍ നിന്ന് ഹമദ് തുറമുഖത്തേക്ക് റാസെന്‍ അഡ്വഞ്ചര്‍ ഷോപ്പ്, എ13 അക്കാദമി എന്നിവയുമായി ചേര്‍ന്ന് ഗതാഗത മന്ത്രാലയം സൈക്ലിംഗ് റൈഡ് സംഘടിപ്പിച്ചു. സമുദ്ര ഗതാഗത മേഖലയിലെ നിരവധി ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹമദ് തുറമുഖത്ത് എത്തിയപ്പോള്‍, ആ സുപ്രധാന ദിനത്തിന്റെ ആഘോഷത്തില്‍ അവിടെയുണ്ടായിരുന്ന കപ്പലുകള്‍ സൈറണ്‍ മുഴക്കി.
ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ 25 നാണ് നാവികരുടെ ദിനം ആഘോഷിക്കുന്നത്.