Uncategorized
ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഈറ്റ് ആന്റ് വിന്‍ പ്രമോഷനുമായി ഹോട്ട് ആന്‍ കൂള്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഈറ്റ് ആന്റ് വിന്‍ പ്രമോഷനുമായി ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ശൃമഖലയായ ഹോട്ട് ആന്‍ കൂള്‍ . പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ഹോട്ട് ആന്‍ കൂളിന്റെ ഏത് ശാഖയില്‍ നിന്നും 50 റിയാലിന്
ടേക്ക് എ വേ യായോ ഡൈനിംഗിനോ ചിലവഴിക്കുന്നവര്‍ക്ക് വാട്ടര്‍ തീം പാര്‍ക്കിലേക്കുള്ള സൗജന്യ ഫാമിലി ടിക്കറ്റുകള്‍ നേടാനുളള അവസരമാണ് ഹോട്ട് ആന്‍ കൂള്‍ ഒരുക്കിയിരിക്കുന്നത്. 10 ഫാമിലികള്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുക. ജൂണ്‍ 28, 29,30 തിയ്യതികളില്‍ നടക്കുന്ന പ്രമോഷന്‍ വിജയികളെ ജൂലൈ 2 ന് തെരഞ്ഞെടുക്കും.