നടുമുറ്റം സമ്മര്‍ക്യാമ്പ് സമാപിച്ചു
ദോഹ.വേനലവധിക്കാലം കുട്ടികള്‍ക്ക് ക്രിയാത്മകതയുടെയും മൂല്യങ്ങളുടെയും വിനോദത്തിന്റെയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കി നടുമുറ്റം സമ്മര്‍ക്യാമ്പ് ‘സമ്മര്‍സ്പ്ലാഷ്’ അവസാനിച്ചു.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് രണ്ട് ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. ഏഷ്യന്‍ ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റിക്രിയേഷന്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ ജൂനിയര്‍ ,സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സെഷനുകളിലായി അനീസ് റഹ്‌മാന്‍ മാള (എംബറേസിംഗ് വാല്യൂസ്) ,ആബിദ് വി എന്‍ (ലൈക്),ജോളി തോമസ്(സൂപ്പര്‍ ചാര്‍ജിംഗ് ലേണിംഗ്,മിന്നുന്നതെല്ലാം പൊന്നല്ല) , സുംബ ട്രൈനര്‍ ഷബ്‌ന ബഷീര്‍(ഫിറ്റ്‌നസ്സ് പാര്‍ട്ടി), ഫുട്ബാള്‍ താരം അബ്ദുല്‍ അസീസ്(ഫുട്ബാള്‍ ഫോര്‍ ഡവലപ്പ്‌മെന്റ്), ഷാബിര്‍ ഹമീദ്,ലത കൃഷ്ണ (ക്ലച്ച് യുവര്‍ പൊട്ടന്‍ഷ്യല്‍)ഷബീബ് അബ്ദുല്‍ റസാഖ്,അനീസ് എടവണ്ണ(കളിക്കൂട്) ,ഹര്‍ഷദ് ഇ (ബിയോന്‍ഡ് ദ ഹൈപ് ഓഫ് ആര്‍ടിഫിഷല്‍ ഇന്റലിജന്‍സ്)ശാദിയ ശരീഫ്(സര്‍ക്കിള്‍ ഓഫ് റേഡിയന്‍സ് )സന ബിന്‍ത് ഷകീര്‍(സ്‌ക്രോള്‍ സ്ട്രക് ) തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.പേപ്പര്‍ പ്രിന്‍്രിംഗ് സംവിധാനം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി
ആകോണ്‍ പ്രിന്റിംഗ് പ്രസ്സിലേക്കും ഊര്‍ജ്ജ സംരക്ഷണത്തിന്റെ വിവിധ മേഖലകളും പ്രാധാന്യവും ബോധ്യപ്പെടുത്തി കഹ്‌റമ അവയര്‍നസ്സ് പാര്‍ക്കിലേക്കും ഫീല്‍ഡ് ട്രിപ്പും സംഘടിപ്പിച്ചു.
നടുമുറ്റം ആക്റ്റിംഗ് പ്രസിഡന്റ് നുഫൈസ എം ആര്‍, ജനറല്‍ സെക്രട്ടറി മുഫീദ അഹദ്,സെക്രട്ടറിമാരായ ഫാതിമ തസ്‌നീം,സകീന അബ്ദുല്ല,ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി,നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്,ലത കൃഷ്ണ,അജീന അസീം,സുമയ്യ താസീന്‍, ജോളി തോമസ്,വാഹിദ നസീര്‍,സന നസീം വിവിധ ഏരിയ പ്രവര്‍ത്തകരായ ഫരീദ,സുഹാന,റീന,സഫിയ,റസിയ,ആലിയ,സുമന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.