Breaking NewsUncategorized
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം വൈകി, യാത്രക്കാര്‍ കുടുങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് രാത്രി 10.25 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട ix 476 എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മൂന്ന് മണിക്കൂറിലേറെ വൈകിയേ പുറപ്പെടുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ രാവിലെ നാട്ടില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആസൂത്രണം ചെയ്തിരുന്ന യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്.

ഓപറേഷണല്‍ കാരണങ്ങളാണ് വിമാനം വൈകാനിടയാക്കിയതെന്നും വിമാനം നാളെ പുലര്‍ച്ചെ 1.40 ന് ദോഹയില്‍ നിന്നും പുറപ്പെടുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു.