ചികിത്സാ ഫണ്ട് കൈമാറി
ദോഹ. കിഡ്നി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാദാപുരം ഉമ്മത്തൂരിലെ ചെറുപ്പക്കാരനായ സഹോദരന് വേണ്ടി ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍കാസ് ഖത്തര്‍ കൊടുവള്ളിയുടെ വിഹിതം പ്രസിഡന്റ് റഹീം കൊടുവള്ളി നാദാപുരം നിയോജക മണ്ഡലം ആക്റ്റിങ് പ്രസിഡന്റ് അഫ്‌സല്‍ മുഹമ്മദിന് കൈമാറി.
ചടങ്ങില്‍ കൊടുവള്ളി കമ്മറ്റിയുടെ ചാര്‍ജുള്ള ജില്ലാ സെക്രട്ടറി ജിദേശ് നരിപറ്റ, ഇന്‍കാസ് ജില്ലാ, സെന്‍ട്രല്‍, യൂത്ത് വിങ് ഭാരവാഹികള്‍, കൊടുവള്ളി കമ്മറ്റി ഭാരവാഹികളായ ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരി,ട്രഷറര്‍ മോന്‍സി കൂടത്തായ്,എക്‌സികുട്ടീവ് മെമ്പര്‍ സികെ ജംഷീര്‍,ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് എക്‌സികുട്ടീവ് മെമ്പര്‍ റഈസ് പുത്തൂര്‍, നാദാപുരം കമ്മറ്റി ട്രഷറര്‍ പിസി ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു