Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സാമൂഹിക മുന്നേറ്റത്തിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യം : നജീബ് കാന്തപുരം എം.എല്‍. എ

അമാനുല്ല വടക്കാങ്ങര

ദോഹ : സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പുതു തലമുറയെ സജ്ജമാക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൂട്ടായ പരിശ്രമത്തിലൂടെയുള്ള സമൂഹിക മുന്നേറ്റങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുളളൂവെന്നും നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പെരിന്തല്‍മണ്ണയില്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയായ ക്രിയ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ക്യു.കെ.ഐ.സി വാഗ്ദാനം ചെയ്തു. പ്രവര്‍ത്തകരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു.

മുജീബ് റഹ്‌മാന്‍ മിശ്കാത്തി അധ്യക്ഷനായ ചടങ്ങില്‍ സ്വലാഹുദ്ധീന്‍ സ്വലാഹി സ്വാഗതവും, ഉമര്‍ സ്വലാഹി നന്ദിയും പറഞ്ഞു. ക്യു.കെ. ഐ.സിയുടെ ഉപഹാരം ഉസ്മാന്‍ വിളയൂര്‍ സമ്മാനിച്ചു. ഉമര്‍ ഫൈസി, ഒ.എ കരീം, സലീം നാലകത്ത്, ഫാറൂഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

Related Articles

Back to top button