പ്രവാസി ദോഹയുടെ ഇരുപത്താറാമത് ബഷീര്‍ പുരസ്‌കാരം വൈശാഖന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ ഇരുപത്താറാമത് ബഷീര്‍ പുരസ്‌കാരത്തിന് പ്രമുഖ എഴുത്തുകാരന്‍ വൈശാഖനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. 50000 രൂപയും ചിത്രകാരന്‍ നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവുമാണ് അവാര്‍ഡ്
എം.ടി.വാസുദേവന്‍ നായര്‍ ചെയര്‍മാനും ബാബു മേത്തര്‍ ( മാനേജിംഗ് ട്രസ്റ്റി ), ട്രസ്റ്റികളായ പ്രൊഫസര്‍ എം.എ. റഹ് മാന്‍, കെകെ.സുധാകരന്‍, ഷംസുദ്ധീന്‍ എന്നിവരോടൊപ്പം ഖത്തറില്‍ നിന്നുള്ള സി.വി. റപ്പായ്, ദീപന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രൊഫ.എം.എന്‍. വിജയന്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്
പ്രവാസി ദോഹയുടെ രക്ഷാധികാരികളില്‍ ഒരാളായ പ്രൊഫ.എം.എന്‍. വിജയന്‍
എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് (15000 രൂപ) അവാര്‍ഡ് ജേതാവിന്റെ ദേശത്തുനിന്ന് അവാര്‍ഡ് ജേതാവ് തന്നെ തെരഞ്ഞെടുക്കുന്ന പഠിക്കുവാന്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് നല്‍കും. അവാര്‍ഡ് ജേതാവിന്റെ സൗകര്യമനുസരിച്ച് അവാര്‍ഡ് ദാന തിയ്യതി പിന്നീട് തീരുമാനിക്കും.
വൈശാഖന്‍
ശ്രദ്ധേയനായ മലയാള കഥാകൃത്താണ് വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്ന എം.കെ. ഗോപിനാഥന്‍ നായര്‍. 1989 ലെ കേരള സാഹിത്യ അത്ഥാദമി പുരസ്‌കാരമടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.