Uncategorized
യുവകലാസാഹിതി ഖത്തറിന് “ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി” സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി യുവകലാസാഹിതി ഖത്തറിന് സമ്മാനിച്ചു. യുവകലാസാഹിതിയുടെ സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് മീഡിയ പ്‌ളസ് ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവാണ് പുസ്തകം സമ്മാനിച്ചത്. പി.പി.സുനീര്‍ (കേരകേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍),എം.സിറാജ്. (കണ്‍വീനര്‍,സാഹിതി വായന കൂട്ടം ,ഖത്തര്‍)ജീമോന്‍ ജേക്കബ്, ഷാന്‍ പേഴുംമൂട്, ബിനു ഇസ്മായില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം