Uncategorized
ഫോക് ഗീത് സംഗീത് നവംബര്‍ 17ന്, പോസ്റ്റര്‍ ജനപ്രിയ നായകന്‍ ദിലീപ് പ്രകാശനം ചെയ്തു
ദോഹ. ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു 2023 നവംബര്‍ 17 വെള്ളി, അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഒരുക്കുന്ന മെഗ മ്യൂസിക്കല്‍ ഷോയായ ഗീത് സംഗീതിന്റെ പോസ്റ്റര്‍ ജനപ്രിയ നായകന്‍ ദിലീപ് പ്രകാശനം ചെയ്തു
ചടങ്ങില്‍ വര്‍ക്കിങ് പ്രസിഡണ്ട് ഫരീദ് തിക്കോടി, ജനറല്‍ സിക്രട്ടറി വിപിന്‍ ദാസ്, ട്രഷറര്‍ മന്‍സൂര്‍ അലി, ഓര്‍ഗനൈസിംഗ് സിക്രട്ടറി മുസ്തഫ എം വി, വൈസ് പ്രസിഡണ്ട്മാരായ ഫൈസല്‍ മൂസ്സ, സാജിദ് ബക്കര്‍, സിക്രട്ടറിമാരായ അഡ്വ : റിയാസ് നരുവില്‍, സമീര്‍ നങ്ങിച്ച, സി ബി അംഗം സുനു ബാലുശ്ശേരി, ഷംല, റഷീദ് പുതുക്കൂടി, ഹാഷിം എന്നിവര്‍ സംബന്ധിച്ചു.