Uncategorized

‘വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന് ‘ ‘ഗ്രാമിക’ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലൈ 28 ന്

ദോഹ. ജീവിതത്തിന്റെ തിക്താനുഭവങ്ങളിലൂടെയുള്ള യാത്രക്കൊടുവില്‍ പതിവു ശൈലികളില്‍ നിന്ന് മാറി നടന്ന് മലയാളഭാഷയ്ക്ക് പുതിയ മാനവും അര്‍ഥവും കല്‍പിച്ച്, അതുവരെ ആരും പറയാതിരുന്ന കുറെ മനുഷ്യരുടെ ജീവിത കഥകള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് വായനക്കാരുടെ മനസ്സില്‍ കൊത്തിവെച്ച് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനെ
ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ല കലാ- സാംസ്‌കാരിക വിഭാഗം ഗ്രാമിക’ ‘വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന് ‘ എന്ന ശീര്‍ഷകത്തില്‍ അനുസ്മരിക്കുന്നു. ജൂലൈ 28-വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് തുമാമ കെ എം സി സി ഹാളിലാണ് പരിപാടി .

ഖത്തറിലെ കലാ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും, പ്രശസ്ത എഴുത്തുകാരും പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!