ജൂലൈ 6 ന് ലോകത്താകെ 134,386 വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂലൈ 6 ന് ലോകത്താകെ 134,386 വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി .സര്‍വീസ് നടത്തുന്ന ആഗോള വാണിജ്യ വിമാനങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ഗ്രഹത്തിലെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും ജൂലൈ 6 നായിരുന്നു.
തത്സമയ ഫ്‌ലൈറ്റ് ട്രാക്കര്‍ ഫ്‌ലൈറ്റ് റഡാര്‍ 24 അനുസരിച്ച്, ട്രാക്കിംഗ് ഏജന്‍സിയുടെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ജൂലൈ 6.
ഓരോ ഫ്‌ലൈറ്റിലും ശരാശരി 100 യാത്രക്കാര്‍ എന്ന് കണക്കാക്കിയാല്‍ പ്രത്യേക ദിവസത്തെ യാത്രക്കാരുടെ എണ്ണം 13 ദശലക്ഷത്തിലധികം വരുമെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് ഏജന്‍സി സൂചിപ്പിക്കുന്നു.
ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം ജൂലൈ 6 ന് രേഖപ്പെടുത്തിയ ഫ്‌ലൈറ്റുകളില്‍ 10,000 എണ്ണം സ്വകാര്യ ജെറ്റുകളാണ്.
ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍ വാണിജ്യ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ കനത്ത സായുധ പോരാട്ടം നേരിടുന്ന ഉക്രെയ്‌നും സുഡാനും അതുപോലെ തന്നെ ചൈനയുടെ ഒരു ഭാഗവും ഉള്‍പ്പെടുമെന്നാണ് ഏജന്‍സി പറയുന്നത്.