റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ഷോപ്പ് ആന്റ് വിന്‍, മുഹമ്മദ് ഹിലാല്‍ ആദ്യ വിജയി
ദോഹ. റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ഷോപ്പ് & വിന്‍ പരിപാടിയുടെ ആദ്യ വിജയിയായി (കൂപ്പണ്‍ നമ്പര്‍ 2897431) മുഹമ്മദ് ഹിലാലിനെ പ്രഖ്യാപിച്ചു.
ജൂലൈ 10 ന് അല്‍മുറയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്ന നറുക്കെടുപ്പിലാണ് വിജയിയെ കണ്ടെത്തിയത്. മുഹമ്മദ് ഹിലാല്‍ സമ്മാനമായി നിസ്സാന്‍ പട്രോള്‍ സ്വന്തമാക്കി
2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30 വരെ തുടരുന്ന ക്യാമ്പയിന്‍ ഇതിനകം തന്നെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ച് പറ്റിയിരുന്നു. റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എതെങ്കിലും ശാഖയില്‍ നിന്ന് 50 റിയാലിന് പര്‍ചെയ്‌സ് ചെയ്യുന്ന ഏതൊരാള്‍ക്കും നറുക്കെടുപ്പിലൂടെ നിസ്സാന്‍ പട്രോള്‍ കാര്‍ നേടാനുള്ള അവസരമാണ് റവാബി ഒരുക്കുന്നത്.
വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥനായ അബ്ദുള്‍ മാലിക്കിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന നറുക്കെടുപ്പിന് ബ്രാഞ്ച് മാനേജര്‍ അഷ്റഫ് ടി, ഓപ്പറേഷന്‍ മാനേജര്‍ ജോജോ റോബര്‍ട്ട് , ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഷിജു കൃഷ്ണന്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് ഇ.പി, അഡ്മിന്‍ മാനേജര്‍ റഹിസ് എന്നിവര്‍ നേതൃത്വം നല്‍കി.
അടുത്ത നറുക്കെടുപ്പ് ആഗസ്റ്റ് 1ന് ആയിരിക്കും.
റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുറ, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്ര, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉം സലാല്‍ മുഹമ്മദ്, ഗ്രാന്‍ഡ് ഷോപ്പിംഗ് സെന്റര്‍ അബു ഹാമര്‍, ഗ്രാന്റ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തരിയാത്ത് എന്നിവിടങ്ങളില്‍ നിന്നൊക്കെ 50 റിയാലിനോ അതില്‍ കൂടുതലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കൊക്കെ നറുക്കെടുപ്പില്‍ പങ്കെടുക്കാം.