Breaking NewsUncategorized

ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഖത്തറില്‍ ലിസ്റ്റ് ചെയ്ത 16 സ്ഥാപനങ്ങള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഖത്തറില്‍ ലിസ്റ്റ് ചെയ്ത 16 സ്ഥാപനങ്ങള്‍.ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, ഉയര്‍ന്ന പണപ്പെരുപ്പവും ആഗോള അസ്ഥിരതയും ഉണ്ടായിരുന്നിട്ടും, ഈ ബിസിനസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള അറ്റാദായവും ലാഭവും വര്‍ധിപ്പിച്ചു, ബാങ്കിംഗ്, ധനകാര്യ സേവന മേഖലകള്‍ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നു.

ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും ആദ്യ 20ല്‍ ഇടം നേടിയ ഏക ഖത്തരി കമ്പനിയുമാണ്. ഇന്‍ഡസ്ട്രീസ് ഖത്തര്‍ (23), ഖത്തര്‍ ഇസ് ലാമിക് ബാങ്ക് (27), ഉരീദു ഗ്രൂപ്പ് ( 30) കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ (35), മസ്‌റഫ് അല്‍ റയാന്‍ ( 44) ദുഖാന്‍ ബാങ്ക് (61) , ഖത്തര്‍ എനര്‍ജി (65), നാഖിലാത് (67) ഖത്തര്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കമ്പനി (74) ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക് (75) ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് (85), ദോഹ ബാങ്ക്
(89) അഹ് ലി ബാങ്ക് (97), മെസായിദ് പെട്രോകെമിക്കല്‍ ഹോള്‍ഡിംഗ് കമ്പനി (98), ഖത്തര്‍ നാവിഗേഷന്‍ (മിലാഹ) (99) എന്നിവയാണ് ജൂണ്‍ മാസത്തെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഇടം നേടിയത്.

Related Articles

Back to top button
error: Content is protected !!