Uncategorized
ഖത്തര്‍ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് നാട്ടില്‍ നിര്യാതനായി
ദോഹ: ദീര്‍ഘകാലം വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച മൂന്നുമുറി പീടികയില്‍ സുബൈര്‍ ഹാജി (75) നാട്ടില്‍ നിര്യാതനായി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം ഖത്തറില്‍ സാമൂഹ്യ രംഗത്ത് സജീവമായിരുന്നു അദ്ദേഹം.
ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2004ലാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കെ എന്‍ എം വില്ല്യാപ്പള്ളി യൂണിറ്റ് പ്രസിഡന്റും എം ഇ എസ് കോളജ് വടകരയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു
സുബൈര്‍ ഹാജിയുടെ നിര്യാണത്തില്‍ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി അനുശോചനമറിയിച്ചു. അനാഥ- അഗതി സംരക്ഷണത്തില്‍ സുബൈര്‍ ഹാജിയുടെ പറഞ്ഞു.