Uncategorized
കത്താറ സമ്മര്‍ ക്യാമ്പ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 15 വരെ, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 15 വരെ നടക്കും. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
കത്താറയിലെ നിരവധി സൗകര്യങ്ങളും കേന്ദ്രങ്ങളും സഹിതം നിരവധി രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിലൂടെ കുട്ടികളുടെ സ്വഭാവം വികസിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംയോജിത പരിപാടിയാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.