വാഹനങ്ങളുടെ ശബ്ദ മലിനീകരണ തോത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ കണിശമായി പാലിക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വാഹനങ്ങളുടെ ശബ്ദ മലിനീകരണ തോത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ കണിശമായി പാലിക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ, വ്യവസായ മന്ത്രാലയം കാര്‍, മോട്ടോര്‍ ബൈക്ക് ഡീലര്‍ഷിപ്പുകള്‍, മെയിന്റനന്‍സ് സേവന ദാതാക്കള്‍ എന്നിവര്‍ക്ക് സര്‍ക്കുലറയച്ചു.
ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് മെട്രോളജി പുറത്തിറക്കിയ ഖത്തറി സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകളുടെ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ശബ്ദ ഉദ്വമന അളവ് എല്ലാ ദാതാക്കളും ഉറപ്പാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത് കാര്‍, മോട്ടോര്‍ സൈക്കിള്‍ ഡീലര്‍മാര്‍, മെയിന്റനന്‍സ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവരുടെ ബാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഉപഭോക്തൃ സംരക്ഷണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2008-ലെ നിയമ നമ്പര്‍ (8) അടിസ്ഥാനമാക്കിയുള്ളതാണ്.