2023 ജൂണില്‍ സകാത്ത് കാര്യ വകുപ്പ് നല്‍കിയത് 26,473,593 റിയാലിന്റെ സഹായം

ദോഹ: 2023 ജൂണില്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് നല്‍കിയത് 26,473,593 റിയാലിന്റെ സഹായം .
ഖത്തറിലെ നിര്‍ധനരായ 4,100 കുടുംബങ്ങള്‍ക്ക് ഈ സഹായത്തിന്റെ പ്രയോജനം ലഭിച്ചു. ഈ തുകകളില്‍ സ്ഥിരവും ലംപ്സം സഹായവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സകാത്ത് കാര്യ വകുപ്പ് ഡയറക്ടര്‍ സഅദ് ഇമ്രാന്‍ അല്‍ കുവാരി പറഞ്ഞു.സകാത്ത് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്തൃ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ച് എല്ലാ പണവും വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.