Breaking News
അഷ്‌റഫ് ചാത്തോത്തിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായ വെല്‍കെയര്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജറായിരുന്ന കോഴിക്കോട് വടകര സ്വദേശി അഷ്‌റഫ് ചാത്തോത്തിന്റെ മൃതദേഹം ഇന്ന് രാത്രി 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജന്മനാട്ടില്‍ നാളെ ( ജൂലൈ 20 ) ഫജ്ര്‍ നമസ്‌കാരാനന്തരം നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കം നടക്കും.
നാട്ടിലുള്ള സുഹൃത്തുക്കളുടെ സൗകര്യാര്‍ഥം മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ഇവിടെ പങ്കുവെക്കുന്നു.