Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജി.സി.സി-മധ്യേഷ്യ ഉച്ചകോടിയിലും 18-ാമത് കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗിലും പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ജിദ്ദയിലെത്തി

ദോഹ: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ നേതാക്കളുടെയും ജി.സി.സി-മധ്യേഷ്യ ഉച്ചകോടിയുടെയും 18-ാമത് കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജിദ്ദയിലെത്തി .

കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും മക്ക റീജിയന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, സൗദി അറേബ്യയിലെ ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തി.

Related Articles

Back to top button