ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ഖത്തര്‍ ചാമ്പ്യന്‍ മുഅ്താസ് ബര്‍ഷിമിന് രണ്ടാം സ്ഥാനം

ദോഹ. ലണ്ടന്‍ ഡയമണ്ട് ലീഗ് അത് ലറ്റിക്സില്‍ ഹൈജംപ് ഇനത്തില്‍ ഖത്തര്‍ ചാമ്പ്യന്‍ മുഅ്താസ് ബര്‍ഷിം രണ്ടാം സ്ഥാനം നേടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2.33 മീറ്റര്‍ ഉയരമാണ് ബര്‍ഷിം ചാടിയത്. അമേരിക്കക്കാരനായ ജുവോന്‍ ഹാരിസണ്‍ 2.35 മീറ്റര്‍ ചാടി ഒന്നാമതെത്തി.