Uncategorized
അല്‍ ദബാബിയ സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് അഷ്ഗാല്‍
ദോഹ: ആഗസ്റ്റ് 1 ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് 15 ചൊവ്വാഴ്ച വരെ എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 6 വരെ അല്‍ ദുഹൈല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഒരു ദിശയില്‍ അല്‍ ദബാബിയ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാല്‍ അറിയിച്ചു.
ഈ സമയത്ത് അല്‍ ദബാബിയ സ്ട്രീറ്റിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന റോഡ് ഉപയോക്താക്കള്‍ അല്‍ ദുഹൈല്‍ സ്ട്രീറ്റിലേക്ക് നേരെ പോകണം. തുടര്‍ന്ന് വലത്തേക്ക് ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലേക്കും അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കും തിരിഞ്ഞ് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തണമെന്ന് അഷ്ഗാല്‍ പറഞ്ഞു.