Breaking NewsUncategorized
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും . ആഗസ്ത് 1 മുതല്‍ പ്രീമിയം പെട്രോള്‍,വിലയില്‍ നിലവിലെ വിയില്‍ നിന്നും 5 ദിര്‍ഹം കുറഞ്ഞ് ലിറ്ററിന് 1.90 ആകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. നിലവില്‍ ലിറ്ററിന് 1.95 ആണ് പ്രീമിയം പെട്രോള്‍ വില.
സൂപ്പര്‍ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൂപ്പര്‍ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ പ്രീമിയം പെട്രോള്‍ വില കൂടിയും കുറഞ്ഞുമിരുന്നു