Breaking NewsUncategorized
സേവന ദാതാക്കള്‍ക്ക് ‘ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക’ എന്നതിന് ക്യൂസിബി ലൈസന്‍സ്

അമാനുല്ല വടക്കാങ്ങര
ദോഹ: ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക എന്ന രൂപത്തില്‍ ബിസിനസ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സേവന ദാതാക്കള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് സ്വന്തമാക്കണം. അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും ക്യുസിബിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടെന്നും ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷകള്‍ സെപ്റ്റംബറില്‍ സ്വീകരിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു.
സാമ്പത്തിക മേഖലയുടെ തന്ത്രത്തിനും രാജ്യത്തെ സാമ്പത്തിക മേഖലയെ ക്രമപ്പെടുത്താനും നവീകരിക്കാനുമുള്ള ക്യുസിബിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണിത്.